ആധാർ ഉപയോഗിച്ച് വോട്ട് ചെയ്യാനാകില്ല, നുഴഞ്ഞുകയറ്റക്കാർക്കും ആധാറുണ്ട്': സുപ്രീം കോടതി


ആധാർ കാർഡ് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ആധാര്‍ കാര്‍ഡ് വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ പറ്റില്ല എന്നും സുപ്രീം കോടതി.

രാജ്യത്തേക്ക് നുഴഞ്ഞുകയറിയവരുടെ കൈവശവും ആധാർ കാർഡുകളുണ്ടെന്ന് ആശങ്കപ്പെട്ട സുപ്രീം കോടതി പൗരനല്ലാത്തവർക്ക് എങ്ങനെ വോട്ടവകാശം നൽകാനാകുമെന്നും ചോദിച്ചു.