ചൊവ്വാഴ്ച മുതൽ യുഎഇയില്‍ മഴക്ക് സാധ്യത താപനില കുറയും, വ്യാഴാഴ്ച വരെ ഈ അവസ്ഥ തുടരും
അടുത്ത ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും താപനിലയിൽ കുറവുണ്ടാകുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിക്കുന്നു. ചില പടിഞ്ഞാറൻ തീരദേശ പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ക്യുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും NCM സൂചിപ്പിച്ചു.

Post a Comment
0 Comments