ഗസ്സയിലേക്ക് 10 ദശ ലക്ഷം ഭക്ഷണ പദ്ധതിയുമായി യുഎഇ
ഫലസ്തീൻ ജനതക്ക് വലിയ ആശ്വാസമാകാൻ യുഎഇ. 10 ദശലക്ഷം ഭക്ഷണം എത്തിക്കാനാണ് പദ്ധതി. 'ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3'-യുമായി സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്.
ഡിസംബർ 7-ന് എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷൻ സെൻ്ററിൽ വെച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ ചേരാൻ പൊതു ജനങ്ങൾക്ക് അവസരമുണ്ട്. താത്പര്യമുള്ളവർക്ക് www.MBRship.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് ഗസ്സ മുനമ്പിലെ ഒരു ദശലക്ഷം ആളുകൾക്ക് 4.3 കോടി ദിർഹം ചിലവില്‍ നേരിട്ട് ഭക്ഷ്യസഹായം നൽകിയതിന്റെ തുടർച്ചയായാണ് ഈ ദൗത്യം.
