ഇൻസ്റ്റ കുരുക്ക് പിഴ 5,000


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല പ്രവൃത്തികളിലേക്ക് പ്രലോഭിപ്പിച്ചു; ദുബൈയില്‍ എഷ്യന്‍ വംശജന് 5,000 ദിർഹം പിഴ. മൊബൈൽ ഫോൺ കണ്ടുകെട്ടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല പ്രവൃത്തികളിലേക്ക് പ്രലോഭിപ്പിച്ചതിന് ദുബൈയിൽ എഷ്യന്‍ വംശജന് 5,000 ദിർഹം പിഴ ചുമത്തി. പ്രതിയുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാൻ കോടതി ഉത്തരവിടുകയും ചെയ്‌തു.  കീഴ് കോടതിയുടെ ശിക്ഷാവിധി പിന്നീട് അപ്പീൽ കോടതി ശരിവക്കുകയായിരുന്നു. അന്താരാഷ്ട്ര ചൈൽഡ് പ്രൊട്ടക്ഷൻ ഏജൻസിയുടെ മാര്‍ഗ നിര്‍ദേശം തുടർന്നാണ് കുറ്റകൃത്യം കണ്ടെത്തിയത്.