ഈദുല്‍ ഇത്തിഹാദ്: വിവിധ രാജ്യക്കാരായ 6093 കുടുംബങ്ങള്‍ക്ക് ശരിക്കും പെരുന്നാള്‍


ഈദുല്‍ ഇത്തിഹാദ് പ്രമാണിച്ച് യുഎഇയിൽ ജയില്‍ മോചിതരാവുന്നത്‌ 
6093 തടവുകാർ. ഇന്ത്യ ഉള്‍പ്പെടെ വിത്യസ്ഥ രാജ്യക്കാരായ പൗരന്മാര്‍ ഉണ്ട് മോചിതരുടെ കൂട്ടത്തില്‍. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ 6093 തടവുകാർക്ക് മാപ്പു നൽകി വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു. അബുദബി ജയിലുകളിൽ നിന്ന് 2937 പേരെ വിട്ടയക്കാൻ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ദുബൈയിൽ നിന്ന് 2025 പേർക്ക് മാപ്പുനൽകി മോചിപ്പിക്കാൻ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം നിർദേശിച്ചു. ഷാർജയിൽനിന്ന് 366 പേരെയും അജ്‌മാനിൽ നിന്ന് 225 പേരെയും ഫുജൈറയിൽ നിന്ന് 129 പേരെയും റാസൽഖൈമയിൽ നിന്ന് 411 പേരെയും വിട്ടയയ്ക്കാൻ എമിറേറ്റ് ഭരണാധികാരികൾ ഉത്തരവിറക്കി.