'മക്ക കറക്ട്സ്' കാമ്പയിന്‍ വ്യാപക പരിശോധന


മക്കയിൽ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 1313 സ്ഥാപനങ്ങൾ നഗരസഭ അടച്ചുപൂട്ടി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനു 'മക്ക കറക്ട്സ്' എന്ന പേരില്‍ വിപുലമായ കാമ്പയിന്‍ നടന്ന് വരുന്നു. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിൽ 6046 ഫീൽഡ് പരിശോധനകളാണ് മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്. ചട്ട വിരുദ്ധമായി പ്രവർത്തിച്ച 783 വർക്ക്ഷോപ്പുകളും, 530 വെയർ ഹൗസുകളുമാണ് മുനിസിപ്പാലിറ്റി പൂട്ടിച്ചത്. കൂടാതെ കാമ്പയിനിൽ നിരവധി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകുകയും ചെയ്തു.
ആരോഗ്യ-സൂരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാ നാണ് പരിശോധന.