ഖാൻ യൂനിസിൽ സൗദി പുതിയ ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിച്ചു
ദുരിത ബാധിത ഫലസ്തീൻ ജനതയെ
സഹായിക്കുന്നതിന് സൗദി ജനകീയ കാമ്പയിനിന്റെ ഭാഗമായി ഗസ്സ മുനമ്പിൽ പുതിയ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. സൗദി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ആണ് നേതൃത്വം നല്‍കുന്നത്.
ഖാൻ യൂനിസ് ഗവർണറേറ്റിന് വടക്കുള്ള അൽ-ഖറാറ പ്രദേശത്താണ് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത്. വീടും കുടുംബവും നഷ്‌ടപ്പെട്ട നൂറുകണക്കിന് പേർക്ക് ക്യാമ്പ് ആശ്വാസമാകും. ക്യാമ്പിൽ അടിസ്ഥാന അവശ്യസാധനങ്ങൾ പൂർണമായും സജ്ജമാക്കിയിട്ടുണ്ട്. ഗസ്സയിൽ തണുപ്പ് വർധിച്ചതോടെ കൂടുതൽ ദുരിതപൂർണമായ അവസ്ഥയാണുള്ളത്.
സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ആവശ്യകത വർധിച്ചതിനാലാണ് നടപടിയെന്ന് കിങ് സൽമാൻ റിലീഫ്
സെന്റർ വ്യക്തമാക്കി.
