കുവൈത്തില്‍ കുടിശിക കുടുക്കിലാക്കും
കുവൈത്തിൽ ലോൺ എടുത്ത് കുടിശ്ശികയാക്കിയവർക്കും സാമ്പത്തിക കേസുകളിൽ ഉൾപ്പെട്ടവർക്കുമെതിരെ കർശന നടപടിയുമായി അധികൃതർ. ഇത്തരം വ്യക്തികൾക്കെതിരെയുള്ള അറസ്റ്റ് വാറണ്ടുകൾ 'റാസ്‌ദ്' ആപ്പുമായി ബന്ധിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ വിമാനത്താവളങ്ങളിലും കര കടൽ അതിർത്തികളിലുമെല്ലാം കുറ്റക്കാരെ അറസ്റ്റ് ചെയ്യാൻ സാധിക്കും.
കുടിശ്ശികയുള്ളവർ വിമാനത്താവളത്തിൽ നേരിട്ടോ സഹ്ൽ ആപ്പിലെ ഇ-പേയ്മെൻറ് സേവനങ്ങൾ ഉപയോഗിച്ചോ തുകകൾ അടക്കാം. അറസ്റ്റ് ഒഴിവാക്കാൻ കുടിശ്ശികയുള്ളവർ ഉടൻ ഇത്തരം വിഷയങ്ങള്‍ പരിഹരിക്കണമെന്ന് കുവൈത്ത് ആഭ്യന്തരം മന്ത്രാലയം മുന്നറിയിപ്പ് നൽകി.
