മൂന്ന് ദിവസം ദുബൈയില്‍ പാര്‍ക്കിങ് സൗജന്യം


യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈയിൽ മൂന്ന് ദിവസത്തെ പൊതു പാർക്കിംഗ് സൗജന്യം ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.

ദുബൈയിലെ വാഹന യാത്രക്കാർക്ക് ഈദുല്‍  ഇത്തിഹാദ്  അവധി ദിവസങ്ങളായ തിങ്കൾ, ചൊവ്വ (ഡിസംബർ 1,2) ദിവസങ്ങളിൽ എല്ലാ പൊതു പാർക്കിംഗും സൗജന്യമായിരിക്കും. നാളെ ഞായറാഴ്‌ച (നവംബർ 30) യും പതിവ് പോലെ പാർക്കിംഗ് സൗജന്യമാണ്.

അതേസമയം, ബഹുനില കാർ പാർക്കുകളും അൽ ഖൈൽ ഗേറ്റ് N-365 ഉം സൗജന്യ പാർക്കിംഗിൽ ഉൾപ്പെടില്ല. ബുധനാഴ്ച (ഡിസംബർ 3) പാർക്കിംഗ് ഫീസ് പുനരാരംഭിക്കും