അനാഥരെ സഹായിക്കാന്‍ 30 മില്യണ്‍ വിലമതിക്കുന്ന കെട്ടിട സമുച്ചയം ദാനം ചെയ്ത് യുഎഇ സമ്പന്നന്‍
അനാഥരെ സഹായിക്കാന്‍
30 മില്യണ്‍ വിലമതിക്കുന്ന കെട്ടിട സമുച്ചയം ദാനം ചെയ്ത് യുഎഇ സമ്പന്നന്‍
അനാഥർക്കുള്ള എമിറേറ്റ്സ്എൻഡോവ്‌മെന്റിനെ പിന്തുണയ്ക്കുന്നതിനായി ഫറജ് അലി ബിൻ ഹമൂദ 30 ദശലക്ഷം ദിർഹം വിലമതിക്കുന്ന ഒരു കെട്ടിടം സംഭാവന ചെയ്തു.
അബുദാബി ബിസിനസ് മേഖലയിലെ സമ്പന്നരില്‍ പ്രമുഖനായ ഇമിറാത്തി വ്യവസായി ഫരാജ് അലി ബിൻ ഹമൂദ, ഔഖാഫ് ആൻഡ് മൈനേഴ്‌സ് ഫണ്ട്‌സ് മാനേജ്‌മെന്റ് അതോറിറ്റി - അബുദാബി ഔഖാഫ് ആരംഭിച്ച "മദർ ഓഫ് ദി എമിറേറ്റ്‌സ് എൻഡോവ്‌മെന്റ് ഫോർ ഓർഫൻസ്" കാമ്പെയ്‌നിനെ പിന്തുണച്ച് 30 ദശലക്ഷം ദിർഹം വിലമതിക്കുന്ന ഒരു കെട്ടിടം സമർപ്പിച്ചു. ഈ കെട്ടിടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം അനാഥകളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കും.
