ഷാർജ മ്യൂസിയത്തിൽ പ്രവേശനം സൗജന്യം, ഷാർജ മലീഹ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം
ഷാർജ മ്യൂസിയത്തിൽ പ്രവേശനം സൗജന്യം
ഇന്ന് മുതൽ മാർച്ച് 1 വരെ
[] ഷാർജ മലീഹ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം,
ഫെബ്രു. 28 അർധരാത്രി മുതൽ മാർച്ച് 2 പുലർച്ചെ 5 വരെ
[] ഷാർജ മ്യൂസിയത്തിൽ സൗജന്യ പ്രവേശനം. വിശുദ്ധ റമദാൻ മാസം പ്രമാണിച്ച് ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ 'റമദാൻ ലമ്മ' എന്ന പേരിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 26 മുതൽ മാർച്ച് 1 വരെ സന്ദർശകർക്ക് മ്യൂസിയത്തിലേക്ക് സൗജന്യമായി പ്രവേശിക്കാവുന്നതാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി നിരവധി സാംസ്‌കാരിക പരിപാടികളും വർക്ക്ഷോപ്പുകളും ഈ ദിവസങ്ങളിൽ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ഷാർജയുടെ പൈതൃകവും ചരിത്രവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
[] ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജ മലീഹ റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. മലീഹ റോഡ് വെസ്റ്റിൽ നിന്ന് എമിറേറ്റ്സ് റോഡിലേക്കുള്ള എക്സിറ്റ് അടയ്ക്കുന്നതായി അധികൃതർ അറിയിച്ചു. ശനിയാഴ്‌ച (ഫെബ്രുവരി 28) അർധരാത്രി മുതൽ മാർച്ച് 2 പുലർച്ചെ 5 മണിവരെ നിയന്ത്രണം നിലനിൽക്കും. രണ്ട് ദിവസത്തെ നിർമാണ ജോലികൾക്കായാണ് ഈ ഭാഗം താൽക്കാലികമായി അടയ്ക്കുന്നതെന്ന് എസ്ആര്‍ട്ടിഎ വ്യക്തമാക്കി.
