അബുദാബി പോലീസ് മുന്നറിയിപ്പ്: അവശിഷ്ടങ്ങളോ സംശയാസ്‌പദമായ വസ്‌തുക്കളോ കണ്ടാൽ അവയുടെ അടുത്തേക്ക് പോകരുത്, തൊടരുത്, ഫോട്ടോ എടുക്കരുത്
അബുദാബിയിൽ എവിടെയെങ്കിലും അവശിഷ്ടങ്ങളോ സംശയാസ്‌പദമായ വസ്‌ക്കളോ കണ്ടെത്തിയാൽ, അവയുടെ അടുത്തേക്ക് പോകുന്നതോ അവ തൊടുന്നതോ ഫോട്ടോ എടുക്കുന്നതോ കർശനമായി ഒഴിവാക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം സാഹചര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും, ബന്ധപ്പെട്ട അധികൃതർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കി, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി
