രാജ്യത്ത് കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി നിസാര്‍ തളങ്കര ശൈഖ് സുല്‍ത്താന് റമദാന്‍ ആശംസ അറിയിച്ചു
സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ ഇന്ത്യന്‍ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാര്‍ തളങ്കര സന്ദര്‍ശിച്ചു. ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫ് അലി, ലുലു ഗ്രൂപ്പ് ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍
എംഎ സലീം, ലുലു എക്സ്ചേഞ്ച് എംഡി അദീബ് അഹമ്മദ് സന്നിഹ്ദരായിരുന്നു.
രാജ്യത്ത് കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി നിസാര്‍ തളങ്കര ശൈഖ് സുല്‍ത്താന് റമദാന്‍ ആശംസ അറിയിച്ചു. ഷാർജ ഭരണകൂടം ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പരിഗണനക്കും സ്നേഹ സൗഹൃദ സമീപനത്തിനും ഇന്ത്യന്‍ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാര്‍ തളങ്കര ഷാർജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ നന്ദി അറിയിച്ചു. ഇന്നലെ (28-02-26) രാത്രിയില്‍ ഷാർജ ഭരണാധികാരിയുടെ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
