ഇറാന്‍ ആക്രമം: യുഎഇയില്‍ ആകെ 3 മരണങ്ങളും 58 പേര്‍ക്ക് നിസ്സാര പരിക്കും

ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം യുഎഇയില്‍ 3 മരണങ്ങളും 58 പേര്‍ക്ക് നിസ്സാര പരിക്കുകളും സംഭവിച്ചതായി യുഎഇ പ്രതിരോധം മന്ത്രാലയം അറിയിച്ചു.

പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മൂന്ന് പേർ ആണ് മരണപ്പെട്ടത്. ആകെ 58 പേര്‍ക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചതായും പ്രതിരോധ മന്ത്രാലയം  പ്രസ്താവനയിൽ അറിയിച്ചു. ശനിയാഴ്ച ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം, ഇമാറാത്തി, ഈജിപ്ഷ്യൻ, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ഇന്ത്യൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ എന്നീ രാജ്യങ്ങളിലെ 58 പേർക്കാണ് പരിക്കേറ്റത്.