മിസൈൽ ഭീഷണി സാധ്യത: അബുദാബിയില്‍താമസക്കാർ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറാൻ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർദ്ദേശം

അബുദാബിയിൽ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ആഭ്യന്തര മന്ത്രാലയം (MOI) മുന്നറിയിപ്പ് നൽകി. ജനലുകൾ, വാതിലുകൾ, തുറസ്സായ സ്ഥലങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കാനും സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം പ്രാപിക്കാനും അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും പരിഭ്രാന്തരാകാതെ സുരക്ഷിതരായി തുടരാനും മന്ത്രാലയം ആവശ്യപ്പെട്ടു.

നിങ്ങൾ സുരക്ഷിതമായിരിക്കുക. അടിയന്തര സഹായത്തിന് എംബസിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ (800-46342 /+971 54 309 0571) ബന്ധപ്പെടാവുന്നതാണ്.