മാർച്ച് 2 നാളെ നടക്കേണ്ടിയിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് മാറ്റിവെച്ചത്

ഗൾഫ് രാജ്യങ്ങളിലെ CBSE പരീക്ഷകൾ മാറ്റിവെച്ചു; 
പുതുക്കിയ തീയതി പിന്നീട് അറിയിക്കും


മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രത്യേക
സാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് ഒന്നിന് പുറത്തിറക്കിയ ഔദ്യോഗിക സർക്കുലറിലാണ് സിബിഎസ്ഇ പരീക്ഷ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 2 തിങ്കളാഴ്‌ച നടക്കേണ്ടിയിരുന്ന പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് മാറ്റിവെച്ചത്.

യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകൾക്കാണ് ഈ നിർദ്ദേശം ബാധകമാകുന്നത്. മാറ്റിവെച്ച പരീക്ഷകൾ എന്ന് നടത്തുമെന്ന് ബോർഡ് പിന്നീട് അറിയിക്കും. മാർച്ച് 5 മുതലുള്ള പരീക്ഷകളുടെ കാര്യത്തിൽ മാർച്ച് 3 ചൊവ്വാഴ്ച‌ സാഹചര്യം വിലയിരുത്തിയ ശേഷം ബോർഡ് തീരുമാനമെടുക്കും.