ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ വെയർഹൗസിലാണ് വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചത്
ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 8 ലെ ഇലക്ട്രിക്കൽ ഉപകരണങ്ങളും കാർ സ്പെയർ പാർട്‌സും സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വെയർഹൗസിൽ വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലം തീപിടിച്ചു.
ഉടന്‍ സ്ഥലത്തേക്ക് കുതിച്ചെത്തിയ
സിവിൽ ഡിഫൻസ് ടീമുകൾ നടത്തിയ തീവ്ര യജ്ഞത്തില്‍ തീ നിയന്ത്രണ വിധേയമാക്കി,
ആര്‍ക്കും പരിക്കില്ല. തീപിടിത്തത്തിന് കാരണം വൈദ്യുത ഷോർട്ട് സർക്യൂട്ടാണെന്ന് പ്രാഥമിക പരിശോധനയിൽ സൂചന ലഭിച്ചതായി അധികൃതര്‍ വിശദീകരിച്ചു.
