വീണ്ടും വീഡി! വയോജന വകുപ്പായി: പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും, ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായുള്ള വാഗ്ദാനം പാലിച്ച് യുഡിഎഫ്

തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ദിര ഗ്യാരണ്ടിയുടെ ഭാഗമായി യുഡിഎഫ് നൽകിയ വാഗ്ദാനമായിരുന്ന വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ  ഉത്തരവ് പുറത്തിറക്കി.
കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തിൽ വയോജന വകുപ്പ് രൂപീകരിക്കാൻ തീരുമാനമായിരുന്നു. വയോജനങ്ങളുടെ ചികിത്സയും സഹായങ്ങളും ലക്ഷ്യമിട്ടാണ് പുതിയ വകുപ്പ് നിലവിൽ വരുന്നത്. വയോജനങ്ങൾക്കുള്ള ക്ഷേമപെൻഷൻ കൃത്യമായി ലഭ്യമാക്കുന്നതാണ് ഈ വകുപ്പ് കൊണ്ട് സർക്കാർ നടത്തുന്നത്. പ്രായമായവർക്ക് മികച്ച ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയവയും വകുപ്പിൻ്റെ ചുമതലകളും വരുന്നു. വയോജനങ്ങളുടെ സംരക്ഷണവും പുനരധിവാസവും വകുപ്പിൽ കൂടുതലായി.

വയോജനങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട സർക്കാരിന് മാർഗനിർദേശങ്ങൾ നൽകുന്നതും ഈ കമ്മീഷനാണ്. ഇതെല്ലാം കൂട്ടിയോജിപ്പിച്ചു കൊണ്ടാകും പുതിയ വകുപ്പിന്റെ പ്രവർത്തനം. യുവാക്കളുടെ ഉന്നമനത്തിനായി പുതിയ വകുപ്പ് രൂപീകരിക്കുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments