ഷാർജ ഇമ്രാൻ ബിൻ തര്യം, അഹമ്മദ് ബിൻ ഹദീദ് റൗണ്ട്‌ എബൗട്ട് റോഡുകളില്‍ ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം

ഇമ്രാൻ ബിൻ തര്യം, അഹമ്മദ് ബിൻ ഹദീദ് റൗണ്ട്‌എബൗട്ടുകൾ സിഗ്നലൈസ്ഡ് കവലകളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് ഗതാഗതം വഴിതിരിച്ചു വിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (SRTA) അറിയിച്ചു. ജൂണ്‍ 21 ഞായറാഴ്ച മുതലാണ് നിയന്ത്രണം. എമിറേറ്റിലെ വാഹന ഗതാഗതം സുഗമമാക്കുന്നതിനും റോഡ് ശൃംഖല മെച്ചപ്പെടുത്തുന്നതിനുമായി വിവിധ വികസന പദ്ധതികള്‍ ആണ് ഷാർജയില്‍ നടപ്പിലാക്കി വരുന്നത്.
 
കൂടാതെ, അൽ താവൂൻ തുരങ്ക പദ്ധതിയുടെ ഭാഗമായി അൽ താവൂൻ സ്ട്രീറ്റിൽ ഭാഗികമായ അടച്ചുപൂട്ടലും ഗതാഗത വഴിതിരിച്ചുവിടലുകളും നിലവിൽ പ്രാബല്യത്തിലുണ്ട്. റോഡ് വികസനവും പുതിയ പാലങ്ങളുടെ നിർമ്മാണവും ലക്ഷ്യമിട്ട് അൽ ഖാൻ റോഡിലും താൽക്കാലിക ട്രാഫിക് വഴിതിരിച്ചുവിടലുകൾ നടപ്പിലാക്കിയിട്ടുണ്ട്.

Post a Comment

0 Comments