അവയവക്കച്ചവട റാക്കറ്റ്: നാലു ജില്ലകളിലെ ആശുപത്രികളിൽ ഇഡി റെയ്‌ഡ്
അവയവ കച്ചവടത്തിൽ കോടികണക്കിനു രൂപയുടെ ഇടപാടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും ഇടനിലക്കാരുടെ വീടുകളിലും ഇഡി പരിശോധന. തിരുവനന്തപുരം, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യാശുപത്രികളിലും കൊല്ലത്തെ ഇടനിലക്കാരിയുടെ വീട്ടിലുമാണ് ഇഡി റെയ്‌ഡ് നടക്കുന്നത്. കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണു പരിശോധന. ബാങ്ക് ഉദ്യോഗസ്ഥരും ഇഡി ഉദ്യോഗസ്ഥരോടൊപ്പം പരിശോധനയിൽ പങ്കാളികളായിട്ടുണ്ട്.

Post a Comment
0 Comments