യുഎസ് പ്രസിഡന്റ് ഒപ്പ് വെച്ചു: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ട്രംപ്

അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ജി 7 ഉച്ചകോടിക്ക് ശേഷം ഫ്രാൻസിലെ വെർസൈൽസ് കൊട്ടാരത്തിൽ അത്താഴ വിരുന്നിനിടെയാണ് ട്രംപ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഇറാന്റെ മുഖ്യ ചർച്ചക്കാരൻ മുഹമ്മദ് ബാഖിർ ഖാലിബാഫും ചേർന്ന് കഴിഞ്ഞ ഞായറാഴ്‌ച ഒപ്പുവെച്ച രേഖയിൽ ബുധനാഴ്ച ഇരുരാജ്യങ്ങളുടെയും പ്രസിഡന്റുമാർ ഡിജിറ്റലായി ഒപ്പുവെക്കുകയായിരുന്നു.

ഒപ്പുവെച്ച കരാറിൻ്റെ ഫോട്ടോ ഇറാനിലേക്കും മധ്യസ്ഥത വഹിച്ച മറ്റ് രാജ്യങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും ഇതോടെ കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നതായും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഏകദേശം നാല് മാസത്തോളം നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും ആഗോള ഊർജ്ജ വിതരണത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും വേണ്ടിയാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

0 Comments