ആശ്വാസം! ഒമാൻ തീരത്ത് മുങ്ങിത്താഴുകയായിരുന്ന കപ്പലിലെ 14 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി
ഒമാൻ തീരത്ത് മുങ്ങിത്താഴുകയായിരുന്ന 'എംഎസ്‌വി വിരാട് 1' എന്ന ഇന്ത്യൻ പായ്ക്കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരെയും യുഎസ് നാവികസേനയുടെയും വ്യാപാര കപ്പലിന്റെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എൻജിൻ തകരാറിനെത്തുടർന്ന് കപ്പൽ അപകടത്തിലായതിനെ തുടർന്ന് ക്രൂ അംഗങ്ങൾ ലൈഫ് റാഫ്റ്റിലേക്ക് (രക്ഷാബോട്ട്) മാറിയിരുന്നു
ഒമാനിലെ റാസ് അൽ ഹദ്ദിൽനിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്കായി ആയിരുന്നു കപ്പല്‍. സമീപത്തുണ്ടായിരുന്ന 'എംവി ജബൽ അലി 9' എന്ന ചരക്കുകപ്പൽ എത്തി 14 പേരെയും സുരക്ഷിതമായി കയറ്റുകയായിരുന്നു. ഒമാനിലെ ഇന്ത്യൻ എംബസി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും വിവരങ്ങൾ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.

Post a Comment
0 Comments