ഇറാന് പണം നല്‍കിയെന്ന വാര്‍ത്ത വസ്തുത വിരുദ്ധം: യുഎഇ

ഇറാന് യുഎഇ മൂന്ന് ബില്യണ്‍ ഡോളർ കൈമാറിയെന്നും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകിയെന്നും ഉള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ യുഎഇ വിദേശകാര്യ മന്ത്രാലയം  പൂർണ്ണമായി തള്ളി. അത്തരം വാർത്തകൾ തികച്ചും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് അധികൃതർ വ്യക്തമാക്കി. മരവിപ്പിച്ച ഇറാനിയൻ ഫണ്ടുകളൊന്നും യുഎഇ വഴി റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

യുഎഇ ഇറാനുമായി ധാരണയിലെത്തുകയും 3 ബില്യൺ ഡോളർ കൈമാറുകയും ചെയ്തുവെന്നായിരുന്നു ചില മാധ്യമ റിപ്പോർട്ടുകൾ. ഇത്തരം അവകാശവാദങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments