'സുസ്ഥിര നന്മ' തുറമുഖത്ത് കെട്ടിക്കിടക്കുന്ന ഭക്ഷ്യശേഖരം ആവശ്യക്കാരിലെത്തിക്കാൻ യുഎഇ
ദുബൈ ജബൽ അലി തുറമുഖത്ത് ക്ലിയറൻസ് ലഭിക്കാതെ കെട്ടിക്കിടക്കുന്നതും ഉടമസ്ഥരില്ലാത്തതുമായ ഭക്ഷ്യശേഖരങ്ങൾ സുരക്ഷാ പരിശോധനകൾക്ക് ശേഷം ആവശ്യക്കാരിലേക്ക് എത്തിക്കാൻ പുതിയ പദ്ധതിയുമായി യുഎഇ. ഭക്ഷ്യസാധനങ്ങൾ പാഴായിപ്പോകുന്നത് തടയുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുമായി യുഎഇ ഫുഡ് ബാങ്കും ഡിപി വേൾഡ് ഫൗണ്ടേഷനും സംയുക്തമായാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
'സുസ്ഥിര നന്മ' എന്ന തലക്കെട്ടില്‍ ഈ സംരംഭം ദുബൈ മുനിസിപ്പാലിറ്റി, ദുബൈ കസ്റ്റംസ്, ഡിപി വേൾഡ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. ജബൽ അലി തുറമുഖത്ത് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാത്ത ഭക്ഷ്യശേഖരങ്ങൾ കണ്ടെത്തി, അവയുടെ ഗുണനിലവാരവും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തിയ ശേഷമായിരിക്കും യുഎഇ ഫുഡ് ബാങ്കിന്റെ്റെ മാനുഷിക ശൃംഖല വഴി വിതരണം ചെയ്യുക. ഭക്ഷ്യവസ്തുക്കൾ സ്വമേധയാ ഉപേക്ഷിക്കാനും അവ യുഎഇ ഫുഡ് ബാങ്കിന്റെ്റെ പ്രോഗ്രാമുകളിലേക്ക് സംഭാവന ചെയ്യാനും തയ്യാറാകുന്ന കമ്പനികൾക്ക് കസ്റ്റംസ് റിലീസ് നടപടിക്രമങ്ങൾ ലളിതമാക്കാനും ചെലവും സമയവും കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും.

Post a Comment
0 Comments