ദുബൈ ഹാർബർ പാലം ഈ മാസം തുറക്കും; നിർമ്മാണം അവസാന ഘട്ടത്തില്‍
ശൈഖ് സായിദ് റോഡിനെയും ദുബൈ ഹാർബറിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന 1,500 മീറ്റർ നീളമുള്ള പുതിയ നാലുവരിപ്പാലത്തിൻ്റെ 90 ശതമാനം നിർമ്മാണപ്രവർത്തികളും പൂർത്തിയായതായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ മാസം തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് ആർടിഎ വ്യക്തമാക്കി. ഇതോടെ നിലവിലുള്ള 12 മിനിറ്റ് യാത്രാസമയം വെറും 3 മിനിറ്റായി കുറയും. ആദ്യഘട്ടത്തിൽ ഡെയ്റ, ജബൽ അലി ഭാഗങ്ങളിൽ നിന്ന് ശൈഖ് സായിദ് റോഡ് വഴി ദുബൈ ഹാർബറിലേക്ക് പോകുന്നവർക്കായിരിക്കും പ്രവേശനം. അടുത്ത ഘട്ടമായി ജൂലൈ മാസത്തിൽ ദുബൈ ഹാർബറിൽ നിന്ന് അൽ നസീം സ്ട്രീറ്റിലേക്കും കിംഗ് സൽമാൻ ബിൻ അബ്‌ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിലേക്കുമുള്ള റോഡുകൾ തുറക്കും. അമേരിക്കൻ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള ശൈഖ് സായിദ് റോഡിലെ ഇൻ്റർചേഞ്ച് 5-ൽ നിന്ന് ആരംഭിച്ച് ദുബൈ ഹാർബർ സ്ട്രീറ്റിൽ അവസാനിക്കുന്ന ഈ പാലത്തിന് മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.

Post a Comment
0 Comments