ഡ്രൈവിങ് പരിശീലനം; ഷാർജയില്‍ നിയമം പരിഷ്കരിച്ചു

ഷാർജയില്‍ ഡ്രൈവിങ് പരിശീലന നിയമത്തില്‍ പുതിയ മാറ്റം. ഷാർജ മോട്ടോര്‍ വാഹന ഡ്രൈവിങ് ഫയല്‍ തുറക്കാന്‍ ഷാർജ വിസ, അല്ലെങ്കില്‍ ഷാർജയിലെ താമസ വാടക കരാര്‍ എന്നിവയില്‍ ഒന്ന് നിര്‍ബന്ധം ആയിരുന്നു ഇതുവരെ. എന്നാല്‍ ഇനി മുതൽ ഇത്തരം താമസ രേഖകളുടെ ആവശ്യം ഇല്ല. യുഎഇയില്‍ ഏത് എമിറേറ്റിലെ  വിസയില്‍ കഴിയുന്നവര്‍ക്കും ഷാർജയില്‍ ഡ്രൈവിങ് പരിശീലന ഫയല്‍ തുറക്കാനും ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കാനും സാധിക്കും.  മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പുതിയ മാറ്റം ഏറെ ഗുണകരമാകും.

Post a Comment

0 Comments