'ഓപ്പറേഷൻ തൂഫാൻ' സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുട സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. സംസ്ഥാനത്തെ ലഹരിമരുന്നുകളുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനും ലഹരിവ്യാപനം തടയുന്നതിനുമായി കേരള പോലീസ് ആവിഷിക്കരിച്ച് നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ 'തൂഫാൻ : ദ നാർക്കോ ഹണ്ട്' സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ രണ്ട്) തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിക്കും.

കുടുംബ ബന്ധങ്ങളെ പോലും തകർക്കുന്ന ലഹരിമരുന്നുകളുടെ പിടിയിൽ നിന്ന് യുവാക്കളെയും വിദ്യാർത്ഥികളെയും രക്ഷിക്കുവാനും സംസ്ഥാനത്തെ ലഹരി മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ പദ്ധതിയാണ് 'തൂഫാൻ : ദ നാർക്കോ ഹണ്ട്'. തൂഫാൻ പദ്ധതിയുടെ ഭാഗമായി ലഹരിമരുന്ന് വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, ആഡംബര ഹോട്ടലുകൾ, ഡി.ജെ പാർട്ടികൾ എന്നിവടങ്ങൾ കർശന നിരീക്ഷണത്തിലാക്കുകയും ലഭ്യമാകുന്ന സൂചനകളിൽ ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും.

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ, എക്സൈസ് വകുപ്പ് മന്ത്രി എം ലിജു, ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ, പാർലമെൻ്റ് അംഗം ശശി തരൂർ, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, ക്രമസമാധാന വിഭാഗം എഡിജിപിഎച്ച്  വെങ്കടേഷ്, സ്കൂൾ അധികൃതർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.

Post a Comment

0 Comments