ആവേശപ്പോരാട്ടം! ഖത്തർ, സ്വിസ് മത്സരം സമനിലയിൽ

ലോകകപ്പ് ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ചരിത്ര സമനില നേടി ഖത്തർ. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രെൽ എംബോളോയുടെ പെനാൽറ്റി ഗോളിലൂടെ സ്വിസ് പട മുന്നേറ്റം കുറിച്ചു. 94-ാം മിനിറ്റിൽ ബൗലെം ഖൗഖിയുടെ തകർപ്പൻ ഹെഡർ ഗോളിലൂടെ ഖത്തർ സമനില പിടിച്ചെടുക്കുകയായിരുന്നു.
ഗോള്‍ നില. ഖത്തർ 1, സ്വിറ്റ്സർലൻഡ് 1.
ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഖത്തർ നേടുന്ന ആദ്യ പോയിന്റാണിത്.ഈ സമനിലയോടെ ഗ്രൂപ്പ്  ബിയിലെ നാല് ടീമുകളും ഒപ്പത്തിനൊപ്പം (ഓരോ പോയിന്റ് വീതം) നേടി നിൽക്കുകയാണ്.

Post a Comment

0 Comments