ഫ്രാൻസിന് ജയത്തോടെ തുടക്കം
രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത മൈക്കൽ ഒലിസെയുടെയും സൂപ്പർ താരം കിലിയൻ എംബാപ്പെയുടെയും മികവിൽ ഗ്രൂപ്പ് ഐയിൽ സെനഗലിനെ കീഴടക്കി (3-1) നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസ് 2026 ലോകകപ്പിന് തുടക്കം കുറിച്ചു. കിലിയൻ എംബാപ്പെ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം. ബ്രാഡ്‌സി ബാർക്കോളയാണ് ഫ്രാൻസിൻ്റെ മറ്റൊരു ഗോൾ നേടിയത്. ഇബ്രാഹിം എംബായെ സെനഗലിന്റെ ആശ്വാസ ഗോള്‍ നേടി.

Post a Comment
0 Comments