2023-24 ൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവന: 758 കോടി ടാറ്റ ഗ്രൂപ്പ് വക ബിജെപിക്ക്


സെമി കണ്ടക്ടർ യൂനിറ്റുകൾ തുടങ്ങാൻ അനുമതി ലഭിച്ചതിന് പിന്നാലെ ബിജെപിക്ക് 758 കോടി രൂപ സംഭവന ചെയ്‌ത്‌ ടാറ്റ ഗ്രൂപ്പ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ആഭ്യന്തര സെമി കണ്ടക്ടർ ഉത്പാദനം വർധിപ്പിക്കാനായി മൂന്ന് സെമി കണ്ടക്ടർ യൂനിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രി സഭ തീരുമാനിച്ചത്. അതിൽ രണ്ട് യൂനിറ്റുകൾ ടാറ്റ ഗ്രൂപ്പിനാണ് ലഭിച്ചത്. ഈ അനുമതി ലഭിച്ച് നാലാഴ്ച‌ക്കുള്ളിൽ ബിജെപിക്ക് 758 കോടി രൂപയാണ് ടാറ്റ ഗ്രൂപ്പ് സംഭാവന ചെയ്ത‌ത്. ഇംഗ്ലീഷ് വാർത്ത പോർട്ടലായ സ്ക്രോളാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. രണ്ട് സെമികണ്ടക്ടർ യൂനിറ്റുകൾ സ്ഥാപിക്കുന്നതിന് 44,203 കോടി രൂപയുടെ സബ്‌സിഡി ടാറ്റ ഗ്രൂപ്പിന് ലഭിച്ചു.