ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് ജനുവരി 4ന് ദുബൈയില്‍


യുഎഇ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റ് വേദിയാകുന്നു. ഷാർജ വോളിയാണ് സംഘാടകര്‍. ദേശീയ അന്താരാഷ്ട്ര താരങ്ങളെ വിവിധ ടീമുകളില്‍ അണിനിരക്കും. 2026 ജനുവരി 4 ന് ദുബൈ എൻഐ മോഡൽ സ്കൂള്‍ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് അരങ്ങേറുക.  വോളിബോൾ ടൂര്‍ണമെന്റ് ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു