കെഫ ചാമ്പ്യൻസ് ലീഗിന് ഉജ്ജ്വല സമാപനം

കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഫ) യുഎഇ സംഘടിപ്പിച്ച കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5ന് ദുബൈയില്‍ ആവേശകരമായ സമാപനം.

അവധി ദിനത്തില്‍ ഇരമ്പി എത്തിയ ഫുട്ബോൾ ആരാധകര്‍ക്ക് അവിസ്മരണീയ കാഴ്ചയായി ഫൈനല്‍ മത്സരം. സമാപന ചടങ്ങില്‍ ദുബൈ പോലീസ് പോസിറ്റീവ് സ്പിരിറ്റ് ഹെഡ് ഫാത്തിമ അഹമ്മദ് മുഖ്യാതിഥിയായി. കെഫ പ്രസിഡന്റ് ജാഫർ ഒറവങ്കര, സെക്രട്ടറി ആദം അലി, ട്രഷറർ ബൈജു ജാഫർ, റിനം എംഡി പിടിഎ മുനീർ, സേഫ് ലൈൻ ഗ്രൂപ്പ് എംഡി അബൂബക്കർ, ആജൽ എംഡി സിറാജ് എംസി, ആസ്റ്റർ മാർക്കറ്റിംഗ് ഹെഡ് സിറാജുദ്ദീൻ, യൂസഫ് ഭായ്, സലാം കോപി കോർണർ, മുജീബ് മെട്രോ, റഫീക് ആർകെ, ബഷീർ സ്ക്വയർ വൺ, അൽ ഐൻ ഫാംസ് നൗഷാദ്, തങ്കച്ചൻ ഹുസൈൻ അൽ ഷംസി, യുഎഇ ഫുഡ് ബാങ്ക്, മുൻകാല കെഫ ബോർഡ് മെമ്പർമാർ, മറ്റു പൗര പ്രമുഖരും സംബന്ധിച്ചു.
ചടങ്ങിൽ ദുബൈ പോലീസിന്റെ ബാൻഡ് പെർഫോർമൻസും അവയർനെസ് ക്ലാസ്സും നടന്നു. തിങ്ങി നിറഞ്ഞ കാണികളെ സാക്ഷിയാക്കി ഹസ്റ്റ്ലേഴ്സ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അബ്രിക്കോ ഫ്രെയിറ്റ് എഫ്സി കനക കിരീടത്തിൽ മുത്തമിട്ടു. മികച്ച കളിക്കാരനായി ഹസ്റ്റ്ലേഴ്സ് എഫ്സിയുടെ അൻസിലിനെയും മികച്ച ഡിഫൻഡർ ആയി അൽ ഐൻ ഫാംസ് യുഎഫ്സിസിയുടെ അതുലിനെയും അബ്രിക്കോ ഫ്രൈറ്റ് എഫ്സിയുടെ ഷാനുവിനെ മികച്ച ഗോള്‍ കീപ്പറായും ജിൻഷാദിനെ ടോപ്പ് സ്കോറർ ആയും തിരഞ്ഞെടുത്തു. 
അൽഐൻ ഫാംസ് യുഎഫ്സിസി മൂന്നാം സ്ഥാനവും ബൈനുന എഫ്സി അബൂദാബി നാലാം സ്ഥാനവും കരസ്ഥമാക്കി. മാസ്റ്റേഴ്സ് വിഭാഗത്തിൽ ടോസിലൂടെ ലാക്കബൈറ്റ് ബേക്കറി സൈക്കോ ദുബൈയെ പരാജയപ്പെടുത്തി മറൈൻ കോസ്റ്റ കിരീടം ചൂടി. മറൈൻ കോസ്റ്റയുടെ അസ്ലം മികച്ച കളിക്കാരനും ടോപ്പ് സ്കോററും ആയി തെരഞ്ഞെടുത്തപ്പോൾ ലാക്കബൈറ്റ് ബേക്കറി സൈക്കോ ദുബൈയുടെ ഷാജിയെ മികച്ച ഡിഫൻഡർ ആയും മുഷ്താക്കിനെ മികച്ച കീപ്പറായും തിരഞ്ഞെടുത്തു.