ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെൻ്റ് ആക്‌ട്: ആശുപത്രി ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി
സ്വകാര്യ ആശുപത്രി പ്രവർത്തനങ്ങൾക്ക് കര്‍ശന മാര്‍ഗ നിര്‍ദേശം നല്‍കി ഹൈക്കോടതി.
പണമില്ലാത്തതിൻ്റെ പേരിൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥ ഉണ്ടാവരുത്.
രോഗികളുടെ അവകാശങ്ങൾക്കാണ് മുൻഗണന, ചികിത്സാ നിരക്കുകളും ലഭ്യമായ സേവനങ്ങളുടെ വിവരങ്ങളും പ്രദർശിപ്പിക്കണം. ഡിസ്ചാര്‍ജ് സമയത്ത് രോഗികളുടെ ചികിത്സ രേഖകള്‍ ആശുപത്രിയില്‍ പിടിച്ചു വെക്കരുത്. ഡോക്ടർമാരുടെ വിവരങ്ങൾ, യോഗ്യത എന്നിവ സർക്കാരിന് കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട് ആക്ടിന്റെ നിയമസാധുത ചോദ്യം ചെയ്‌തുള്ള ആശുപത്രി ഉടമകൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവർ നൽകിയ അപ്പീൽ ആണ് കോടതി തള്ളിയത്. ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിൻ്റെ ഭാഗമാണ് നിയമം എന്ന സർക്കാര്‍ വാദം കോടതി അംഗീകരിച്ചു.
