ജമാല്‍ അല്‍ ഇത്തിഹാദ് എആര്‍ റഹ്മാന്‍ അബുദാബിയില്‍

54 പിന്നിടുന്ന യുഎഇക്ക് സംഗീത ആദരവുമായി
സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനും,     
ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് 
ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലും. 

ബുര്‍ജീല്‍ രൂപം നല്‍കിയ ഗാനം 'ജമാല്‍ അല്‍ ഇത്തിഹാദ്' രാജ്യത്തെ ഏറ്റവും വലിയ കലാ, സാംസകാരിക, വിനോദ, വിജ്ഞാന മേളകളിലൊന്നായ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ നവംബര്‍ 29  ന് അവതരിപ്പിക്കും.
റഹ്മാന്‍ തന്റെ സംഘത്തോടൊപ്പം രാത്രി 9:30ന് വേദിയിലെത്തും. ഐക്യം, സഹവര്‍ത്തിത്വം, പ്രത്യാശ, മനുഷ്യത്വം തുടങ്ങി രാജ്യത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന കലാസൃഷ്ടിയാണ് യുഎഇയില്‍ തയ്യാറാക്കിയ 'ജമാല്‍' ഗാനം. 

മ്യൂസിക് ബാന്‍ഡ് പെര്‍ഫോമന്‍സും നൃത്താവതരണങ്ങള്‍ക്കുമൊപ്പം രാത്രി 10 മണിക്ക് പ്രത്യേക വെടിക്കെട്ടും നടക്കും. തത്സമയ അവതരണത്തിന് പിന്നാലെ ജമാലിന്റെ ഡിജിറ്റല്‍ റിലീസ് എ.ആര്‍. റഹ്മാന്റെ പ്ലാറ്റ്‌ ഫോമുകളിലൂടെ നടക്കും.