പിഴ ഇളവുകള്‍ പ്രഖ്യാപിച്ച് ഷാർജ, ഉമ്മുല്‍ ഖുവൈന്‍ അധികൃതര്‍
യുഎഇ ഈദുല്‍ ഇത്തിഹാദ് പ്രമാണിച്ച് ഡ്രൈവര്‍മാര്‍ക്ക് പിഴ തീർക്കാൻ ഇളവുകള്‍ പ്രഖ്യാപിച്ച് ഷാർജ, ഉമ്മുല്‍ ഖുവൈന്‍ അധികൃതര്‍.
നിശ്ചിത തിയ്യതിക്കകം
ട്രാഫിക് പിഴ അടച്ചു തീര്‍ക്കുന്നവര്‍ക്കാണ് ഇളവ് ആനുകൂല്യം ലഭിക്കുക. പിഴ സംഖ്യ അടക്കുന്നവരുടെ ലൈസന്‍സിലെ ബ്ലാക്ക് പോയന്റുകള്‍ ഒഴിവാക്കും എന്നതാണ് ഷാർജയുടെ പ്രധാന വാഗ്‌ദാനം. ഡിസംബർ ഒന്ന് മുതൽ 2026 ജനുവരി 10 വരെയാണ് കുടിശിക അടച്ചു തീർക്കാൻ അനുവദിച്ച സമയ പരിധി. ഗതാഗത ലംഘനം നടന്ന് 60 ദിവസത്തിനുള്ളില്‍ പിഴ അയച്ചാല്‍ ലഭിക്കുന്ന 35 ശതമാനം കഴിവ് തുടരുമെന്നും ഷാർജ പോലീസ് അറിയിച്ചു. 60 ദിവസത്തിനു ശേഷവും നിയമ ലംഘനം നടന്ന വര്‍ഷം അവസാനിക്കുന്നതിന് മുമ്പും പിഴ സംഖ്യ അടച്ചു തീര്‍ക്കുമ്പോള്‍ 25 ശതമാനം ഇളവും ഷാർജയിലുണ്ട്.
ട്രാഫിക് പിഴകളില്‍ 40 ശതമാനം ഇളവ് വാഗ്‌ദാനം ചെയ്യുന്നു ഉമ്മുല്‍ ഖുവൈന്‍ പോലീസ്. 2025 ഡിസംബർ ഒന്നിനും 2026 ജനുവരി ഒമ്പതിനും ഇടക്ക് പിഴ സംഖ്യ അടക്കുന്ന വര്‍ക്കാണ് ഇളവ് ലഭിക്കുക. 2025 ഡിസംബർ ഒന്നിന് മുമ്പ് രേഖപ്പെടുത്തപ്പെട്ട പിഴ ശിക്ഷയാണ് പരിഗണിക്കുക.
എന്നാല്‍, ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല.
