കാനത്തിൽ ജമീല എംഎല്‍എ അന്തരിച്ചു



കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗം കാരണം  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. രാത്രിയോടെയാണ് മരണം.