ബിഎല്‍ഒയെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്


കാസര്‍ക്കോട് ദേലംപാടി
ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം നേതാവുമായ സുരേന്ദ്രന്‍ ബിഎല്‍ഒയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യമാണ് പുറത്ത് വന്നത്.
സുരേന്ദ്രന്‍ ബിഎല്‍ഒ അജിത്തിനെ അസഭ്യം പറഞ്ഞു ഭീഷണി പ്പെടുത്തുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു. ജോലി ഭാരവും സമ്മര്‍ദ്ദവും കാരണം പരാതികള്‍ ഉയരുന്നതിനിടെ ബിഎല്‍ഒക്കെതിരെ അക്രമത്തിന് മുതിര്‍ന്നത് വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ദേലംപാടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പര്‍ ആണ് സുരേന്ദ്രന്‍. വിമത ശല്യം പാര്‍ട്ടിയെ അലട്ടുന്ന ഗ്രാമ പഞ്ചായത്ത് കൂടിയാണ് ദേലംപാടി.