അഴീക്കോടിന്റെ ഒരുമ വിളിച്ചോതി ഷാർജയില്‍ ഒരുമേന്റോണം
കണ്ണൂരിലെ അഴീക്കോട്ടുകാരുടെ കൂട്ടായ്‌മയായ ഒരുമ അഴീക്കോട് സംഘടിപ്പിച്ച 'ഒരുമേന്റാണം' ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. ഷാർജയില്‍ കാലത്ത് മുതല്‍ വൈകീട്ട് വരെ നീണ്ടു നിന്ന ആഘോഷ പരിപാടികള്‍ പ്രസി. സുബീര്‍ ആലാങ്കണ്ടി, സെക്രട്ടറി മുബീര്‍ കെകെ, ട്രഷറര്‍ മധുസൂധനന്‍ എന്നിവര്‍ ചേര്‍ന്ന് നില വിളക്കു കൊളുത്തിയതോടെയാണ് ആരംഭിച്ചത്.
കോര്‍ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍, ലസിത് കായക്കല്‍, വിജയന്‍ ചേനമ്പേത്ത് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മായാ ദിനേശിന്റെ 'ഒറ്റ നക്ഷത്രം' എന്ന പുസ്‌തകം ചടങ്ങില്‍ പ്രകാശനം ചെയ്‌തു. മായാ ദിനേശ്, ബിജു വിസി, ലസിത് കായക്കല്‍, സലാം പാപ്പിനിശ്ശേരി, സിറാജ് മൊയ്‌തീന്‍, നിഷാന്ത് വി, ദീപക് വികെ, സരിന്‍ കെ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഭാരവാഹികള്‍ സമ്മാനിച്ചു. ഘോഷയാത്ര, തിരുവാതിര, ചെണ്ടമേളം, മാവേലി തുടങ്ങിയ അഴീക്കോട്ടുകാരുടെ വിവിധ കലാപരിപാടികള്‍ക്കു പുറമേ ഓണസദ്യയും ഭാഗ്യരാജും ടീമും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
