ദുബൈ കെഎംസിസി ഈദുല്‍ ഇത്തിഹാദ്: കാസര്‍ക്കോട് ജില്ല പബ്ലിക് കണക്റ്റിംഗ് ഡ്രൈവ് ആവേശകരമായി
ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ 2 ഉച്ചയ്ക്ക് 1 മണി മുതൽ ശബാബ് അൽ അഹ്‌ലി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന യുഎഇ ദേശീയദിനാഘോഷമായ 'ഈദുല്‍ ഇത്തിഹാദ്' വിജയമാക്കുന്നതിനായി ദുബൈ കെഎംസിസി കാസര്‍ക്കോട് ജില്ല കമ്മിറ്റി നാഷണൽ ഡേ പബ്ലിക് കണക്റ്റിംഗ് ഡ്രൈവ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു .
ദുബൈ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര വ്യവസായ പ്രമുഖൻ ഹംസ മധൂരിന്നു ലഖുലേഖ നൽകി ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി നേതാക്കളായ
അബ്ദുല്ല ആറങ്ങാടി, അഫ്സൽ മെട്ടമ്മൽ, ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ആക്ടിങ് ജനറൽ സെക്രട്ടറി ബഷീർ പാറപ്പള്ളി, ട്രഷർ ഡോ. ഇസ്‌മായിൽ, ജില്ല ഭാരവാഹികളായ സീഎച്ച് നൂറുദ്ധീൻ, ഹനീഫ് ബാവാ നഗർ, സുബൈർ അബ്ദുല്ല, ഹസൈനാർ ബീജന്തടുക്ക, സിദ്ധീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ, ഇബ്രാഹിം ബേരിക്ക, ഫൈസൽ പട്ടേൽ, അഷ്‌ക്കർ ചൂരി, ഖാലിദ് പാലക്കി, താത്തു തൽഹത്ത്, സുഹൈൽ കോപ്പ, മൻസൂർ മർത്യ, യൂസുഫ് ഷേണി, ജബ്ബാർ ബൈദാല, മുഹമ്മദ് കളായി, സലാം പാടലടുക്ക, ഹാരിസ് കൂളിയങ്കാൽ, ബാവാ കുശാൽ നഗർ, മുത്തലിബ് കൂളിയങ്കാൽ, ഷംസു മാഷ് പാടലടുക്ക, മൊയ്‌ദീൻ പേരാൽ കണ്ണൂർ, ബഷീർ കണ്ണൂർ, ഷെഫീഖ് പാടലടുക്ക സംബന്ധിച്ചു.
ദുബൈ കെഎംസിസിയുടെ ദേശീയ ദിന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പദ്മശ്രീ യൂസുഫ് അലി, ജന പ്രതിനിധികൾ, വ്യവസായ പ്രമുഖർ ഉൾപ്പെടെ വിശിഷ്ട അതിഥികൾ സാംസ്കാരിക സമ്മേളനത്തിൽ സംബന്ധിക്കും. പ്രശസ്‌ത പിന്നണി ഗായിക സിത്താര, ഗായകന്‍ കണ്ണൂർ ഷെരീഫ് തുടങ്ങിയവർ നയിക്കുന്ന ഇശൽ വിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടും. സാംസ്കാരിക ഘോഷയാത്ര, കുട്ടി കളുടെ കലാ പരിപാടികൾ, സ്പോട്ട് മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഉച്ച മുതൽ നടക്കും.
ദുബൈ കെഎംസിസി കാസര്‍ക്കോട് ജില്ല കമ്മിറ്റി യുഎഇയുടെ അൻപത്തിനാലാം ദേശീയ ദിനത്തിന്റെ ഭാഗമായി നവംബർ 30, ഞായറാഴ്ച മാർട്ടിയേഴ്സ് ഡേ ദിനത്തിൽ രാവിലെ 8 മണി മുതൽ ഉച്ച. 2 മണിവരെ മെഗാ ബ്ലഡ് ഡൊണേഷൻ ഡ്രൈവും സംഘടിപ്പിക്കും.
