പുക പടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപകമായി പടരുന്നത് ഭീഷണിയാകുന്നു.


എത്യോപയിലെ അഗ്‌നിപർവ്വത സ്ഫോടനം: അയൽ രാജ്യങ്ങളിൽ മുന്നറിയിപ്പ്. പുക പടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപകമായി പടരുന്നത് ഭീഷണിയാകുന്നു. 

പ്രധാനമായും വിമാനസർവീസുകളെയാണ് ബാധിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരമേഘം ചെങ്കടലിനു കുറുകെ മിഡിൽ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും ഒഴുകുന്നതായാണ് റിപ്പോർട്ട്. ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതം ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി ഞായറാഴ്ച പൊട്ടിത്തെറിച്ചത്. 45,000 അടി വരെ ഉയരത്തിൽ ചാരപ്പുകകൾ വടക്കൻ അറേബ്യൻ കടലിലൂടെ പടിഞ്ഞാറൻ, വടക്കൻ ഇന്ത്യയിലേക്ക് ഒഴുകി. 

ഇന്ത്യക്കും യുഎഇക്കുമിടയിലുള്ള വിമാന സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തിട്ടുണ്ട്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കുള്ള റൂട്ടുകളെ കാര്യമായി ബാധിച്ചു. ഈ പ്രത്യേക സാഹചര്യത്തില്‍ വിമാന യാത്രക്കാര്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുമ്പ് വിമാന യാത്ര സമയത്തിന്റെ കൃത്യത ഉറപ്പ് വരുത്തണം.