സെറ്റ്യൂലൈഡിൻ്റെ സാന്നിധ്യം കണ്ടെത്തി, ഇവയടങ്ങിയവ കഴിച്ചാൽ കുട്ടികൾക്ക് ഓക്കാനം ഛർദ്ദി ഉണ്ടാകാന്‍ സാധ്യത

വിഷാംശ സാന്നിധ്യം; NAN, SMA, BEBA തിരിച്ചുവിളിച്ച് നെസ്‌ലെ, ഇവ നേരത്തെ വാങ്ങി വെച്ചവരുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് നൽകരുതെന്നും കമ്പനി 
ഉത്പന്നത്തില്‍ വിഷാംശ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളായ NAN, SMA, BEBA എന്നിവ തിരിച്ചുവിളിച്ച് നെസ്‌ലെ. 
ചില ബാച്ചുകളിലെ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഡിസംബർ മുതൽ തിരിച്ചുവിളിക്കാൻ തുടങ്ങിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഫ്രാൻസ്, ജർമനി, ആസ്ട്രിയ, ഡെന്മാർക്ക്, ഇറ്റലി, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നാണ് ഉത്പന്നങ്ങൾ പിൻവലിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്പന്നങ്ങൾ പരിശോധനക്ക് വിധേയമാക്കിയതെന്ന് നെസ്‌ലെ വക്താവ് പറഞ്ഞു. ബാസിലസ് സെറിയസ് ബാക്ടീരിയയുടെ ചില വകഭേദങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു വിഷവസ്തുവായ സെറ്റ്യൂലൈഡിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇവയടങ്ങിയവ കഴിച്ചാൽ കുട്ടികൾക്ക് ഓക്കാനം, ഛർദ്ദി എന്നിവ ഉണ്ടാകാന്‍    കാരണമാകും. പാചകം ചെയ്യുന്നതിലൂടെയോ, തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചോ, കുഞ്ഞുങ്ങൾക്ക് പാൽ ഉണ്ടാക്കുന്നതിലൂടെയോ ഈ വിഷവസ്തു നിർവീര്യമാക്കാനോ നശിപ്പിക്കാനോ സാധ്യതയില്ലെന്ന് ബ്രിട്ടനിലെ ഫുഡ് സ്റ്റാൻഡേർഡ്സ്‌ ഏജൻസി പറഞ്ഞു.