18ന് കുവൈത്തില്‍ പൊതു അവധി

[] ഇസ്‌റാഅ് മിഅ്റാജ്
ജനു. 18ന് കുവൈത്തില്‍ പൊതു അവധി 

[][] അന്താരാഷ്ട്ര ശൃംഖലയിലെ രണ്ട് ഇന്ത്യൻ മയക്കുമരുന്ന് കടത്തുകാർക്ക് വധ ശിക്ഷ


[] ഇസ്‌റാഅ് മിഅ്റാജ് ദിനത്തിന്റെ ഭാഗമായി കുവൈത്തില്‍ ജനുവരി 18ന് പൊതു അവധിയായിരിക്കുമെന്ന് സിവിൽ സർവിസ് കമ്മീഷൻ (സി.എസ്.സി) അറിയിച്ചു.

അതേസമയം അടിയന്തര സ്വഭാവമുള്ള പ്രത്യേക സ്ഥാപനങ്ങൾ പ്രവർത്തിക്കും. ജനുവരി 18 ഞായറാഴ്‌ച ആയതിനാൽ വാരാന്ത്യ അവധികൾ അടക്കം മൂന്നുദിവസം തുടർച്ചയായി ഒഴിവ് ലഭിക്കും. തിങ്കളാഴ്‌ച ജോലി സാധാരണപോലെ പുനരാരംഭിക്കും.
[][] അന്താരാഷ്ട്ര ശൃംഖലയിൽ പെട്ട രണ്ട് ഇന്ത്യൻ മയക്കുമരുന്ന് കടത്തുകാർക്ക് വധ ശിക്ഷ വിധിച്ച് കുവൈത്ത്. കെയ്‌ഫാൻ, ഷുവൈഖ് പ്രദേശങ്ങളിൽ 14 കിലോഗ്രാം ഹെറോയിനും 8 കിലോഗ്രാം ക്രിസ്റ്റൽ മെത്തും കൈവശം വച്ചതിനാണ് ഇവര്‍ പിടിയിലായത്.

തുടർന്ന് ക്രിമിനൽ കോടതി പ്രതികളായ രണ്ട് പേരെ വധ ശിക്ഷക്ക് വിധിച്ചു. മയക്കു മരുന്നിൻ്റെ വിപത്തിനെ ചെറുക്കുന്നതിനും അതിന്റെ ഉറവിടങ്ങൾ വറ്റിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കുവൈത്തിന്റെ ശക്തമായ നടപടി.