വികെ ഇബ്രാഹിം കുഞ്ഞിന് വിട

[] ഇഷ്‌ടപ്പെട്ട സുഹൃത്തിനെ നഷ്‌ടപ്പെട്ട വേദന: സാദിഖ് അലി ശിഹാബ് തങ്ങൾ 
[] മധ്യ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദമായിരുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍ 
[] ജനകീയനായ ജനപ്രതിനിധി, യുഡിഎഫിന് കനത്ത നഷ്ട‌ം: വീഡി സതീശന്‍ 
[] ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച നേതാവ്: പികെ കുഞ്ഞാലി കുട്ടി 

[] വികെ ഇബ്രാഹിം കുഞ്ഞ് എറണാകുളത്തിന്റെ മതേതരമുഖമാണ് എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു. ഇഷ്‌ടപ്പെട്ട സുഹൃത്തിനെ നഷ്‌ടപ്പെട്ട വേദനയാണ് എനിക്ക്. ജന മനസുകളില്‍ സ്നേഹം കൊണ്ട് പാലം പണിത പൊതു പ്രവര്‍ത്തകന്‍ കൂടിയാണ് വികെ ഇബ്രാഹിം കുഞ്ഞ് എന്നും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

[] ലീഗിന്റെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും ഓർത്തെടുത്തു. കേരളത്തിന്റെ വികസന പ്രക്രിയയിൽ വലിയ പങ്കുവഹിച്ചു. ഉയർച്ചയും താഴ്ചയും വിമർശനങ്ങളുമെല്ലാം തൻ്റേതായ എളിമയിലൂടെ കൈകാര്യം ചെയ്‌തുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

[] മധ്യ കേരളത്തിലെ മുസ്‌ലിം ലീഗിന്റെ ശബ്ദമായിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപെട്ടു 

[] ജനകീയനായ ജനപ്രതിനിധി ആയിരുന്നു വികെ ഇബ്രാഹിം കുഞ്ഞ് എന്ന് പ്രതിപക്ഷ നേതാവ് വീഡി സതീശന്‍ അനുസ്മരിച്ചു. വിയോഗം യുഡിഎഫിന് കനത്ത നഷ്ട‌മാണ് എന്നും വീഡി സതീശന്‍ പറഞ്ഞു.