കോളേജിൽ നിന്ന് പുറത്താക്കിയതായി അറിയിച്ച് വിദ്യാര്‍ത്ഥിക്ക് നോട്ടീസ് നല്‍കിയിരുന്നു; പിന്നാലെയാണ് ആത്മഹത്യ ശ്രമം

കാസര്‍ക്കോട് 
കുണിയ കോളേജിന്റെ അഞ്ചുനില കെട്ടിടത്തിന്റെ മുകളിൽ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമം;  കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു


കുണിയയിൽ കോളേജിന്റെ അഞ്ചുനില കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർഥിയുടെ ആത്മഹത്യാഭീഷണി. ബിഎ മൂന്നാം വർഷ വിദ്യാർഥിയാണ് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. കോളേജിൽ നിന്ന് പുറത്താക്കിയതായി അറിയിച്ച് വിദ്യാർഥിക്ക് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ്  ആത്മഹത്യ ശ്രമം. ഒടുവിൽ ബേക്കൽ പൊലീസെത്തി അനുനയിപ്പിച്ച് വിദ്യാർഥിയെ താഴെയിറക്കി. വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടു. വിദ്യാർഥികളെ സംഘടിപ്പിച്ച് കോളേജിനെതിരെ സമരം നടത്തുന്നു എന്നാരോപിച്ചാണ് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്.