ഇനി ചാനലില്‍ റെജി ലൂക്കോസ് (ബിജെപി)
[][]'ചാനലില്‍ പാർട്ടിയെ
പ്രതിരോധത്തിലാക്കരുത്'
അഡ്വ. ബിഎൻ ഹസ്‌കറിന് CPM മുന്നറിയിപ്പ്
[] ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ മുഖമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. ഇന്നലെ ബിജെപി ആസ്ഥാനത്ത് എത്തി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റില്‍ നിന്നും മെംബര്‍ഷിപ് സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് വരെ ഇടത് സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ന്യായീകരിക്കാന്‍ ഇടത് സഹയാത്രികന്‍ എന്ന ലേബലില്‍ റെജി ലൂക്കോസ് എത്തിയിരുന്നു.
'സിപിഎമ്മിന്റെ അധഃപതിക്കുന്ന രാഷ്ട്രീയചീന്താഗതികളല്ല കേരളത്തിന് ആവശ്യം. സിപിഎം വര്‍ഗ്ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നു. ദ്രവിച്ച ആശയം മാറണം. ഇന്ന് ഈ നിമിഷം മുതല്‍ എന്റെ വാക്കുകളും പ്രവര്‍ത്തികളും ബിജെപിക്കു വേണ്ടിയായിരിക്കും' ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ റെജി ലൂക്കോസ് പറഞ്ഞു.
[][]അതിനിടെ, ചാനല്‍ ചര്‍ച്ചകളിലെ മറ്റൊരു ഇടത് പാര്‍ട്ടി മുഖമായ അഡ്വ. ബിഎൻ ഹസ്‌കറിന് സിപിഎം മുന്നറിയിപ്പ്. ചാനലില്‍ ഇരുന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ നടത്തരുത് എന്നാണ്
അഡ്വ. ബിഎൻ ഹസ്‌കറിന് സിപിഎം നല്‍കിയ താക്കീത്. വെള്ളാപ്പള്ളി വിഷയത്തില്‍ പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചതാണ് ഹസ്‌കറിന് എതിരെ തിരിയാന്‍ കാരണം. പറഞ്ഞത് കേന്ദ്ര കമ്മിറ്റി നിലപാട് ആണെന്നും വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു എന്നും
വെള്ളാപ്പള്ളിയെയും പിണറായിയേയും വിമർശിച്ചതിന് സിപിഎം ശാസിച്ച ബിഎൻ ഹസ്‌കർ പറഞ്ഞു
