മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
വാഹനമോടിക്കരുത്!
സൗദി ട്രാഫിക് പൊലീസ് മുന്നറിയിപ്പ്
[][] ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻ്റ്; വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ
[] ക്ഷീണവും ഉറക്കവുമുള്ളപ്പോൾ വാഹനമോടിക്കരുതെന്ന് സൗദി ട്രാഫിക് പൊലീസ് മുന്നറിയിപ്പ്. ഇത്തരം സാഹചര്യത്തിലുണ്ടാകുന്ന അപകട കാരണങ്ങൾ അടക്കമാണ് മുന്നറിയിപ്പ് നൽകിയത്. റോഡിലെ ശ്രദ്ധ നഷ്ടപ്പെടുക, അപ്രതീക്ഷിത സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങൾ മന്ദഗതിയിലാകുക, ലൈൻ തെറ്റിപ്പോകുക, വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുക, അപകടസാധ്യത വർധിക്കുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്ന് അധികൃതർ മുന്നറിയപ്പ് നൽകി.
[][] ദുബൈയിൽ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. യുഎഇയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള അംഗീകൃത ഏജൻസി വഴി മാത്രം തൊഴിലാളികളെ നിയമിക്കണമെന്നും പൊലീസ് നിർദേശിച്ചു. റിക്രൂട്ട്മെൻ്റ് ഏജൻറുമാരായി വേഷമിട്ട് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് തട്ടിപ്പുകൾ വ്യാപകമാകുന്നത്.
താമസക്കാരോട് ഔദ്യോഗിക അംഗീകാരമില്ലാത്ത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ പണം കൈമാറരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. തൊഴിലുടമകൾ, ജോലിക്കാർ, ഏജൻസികൾ എന്നിവരുടെയെല്ലാം അവകാശങ്ങൾ സംരക്ഷിക്കാൻ അംഗീകൃത റിക്രൂട്ട്മെന്റ്റ് നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ഊന്നിപ്പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുകളുടെ മാറുന്ന രീതികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള ബിവേർ ഓഫ് ഫ്രോഡ് കാമ്പയിനിൻ്റെ ഭാഗമായാണ് മുന്നറിയിപ്പ്. വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കുന്നതിനോ പണമടയ്ക്കുന്നതിനോ മുമ്പ് സേവനദാതാക്കളുടെ ആധികാരികത പരിശോധിക്കണം.
