ഇത്തിഹാദ് റെയിലിൽ ഏഴ് പുതിയ സ്റ്റേഷനുകൾ
യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിൽ ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചു. അൽ സില, അൽ ദന്ന, അൽ മിർഫ, മദീനത് സായിദ്, മസൈറ, അൽ ഫയ, അൽ ധൈദ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ. ദുബൈ, അബൂദബി, ഷാർജ, ഫുജൈറ എന്നീ സ്റ്റേഷനുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുതിയ സ്റ്റേഷനുകൾ ഘട്ടം ഘട്ടമായാണ് പ്രവർത്തനം ആരംഭിക്കുക. ഏഴ് എമിറേറ്റുകളിലെ പ്രധാനപ്പെട്ട 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് സ്റ്റേഷനുകള്‍ ഉപകരിക്കും.
