കാസര്‍ക്കോട് സബ് ജയിലിൽ റിമാന്റ് പ്രതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം


റിമാൻഡ് പ്രതിയെ കാസര്‍ക്കോട് സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. 
ദേളി, കുന്നുപാറയിലെ  മുബഷീർ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ കാസര്‍കോഡ് സ്പെഷ്യൽ സബ് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷയത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്‌.

2016-ലെ പോക്സോ കേസിൽ ഈ മാസമാണ് വിദ്യാനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കാസര്‍ക്കോട് സ്പെഷ്യൽ സബ് ജയിലിലാണ് റിമാൻഡിൽ പാർപ്പിച്ചിരുന്നത്.
രാവിലെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

മുബഷിറിന്റെ മരണവുമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.