ഷാർജ ശിശു-കുടുംബ സൗഹൃദ നഗരം
സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ എമിറേറ്റിനെ ശിശു-കുടുംബ സൗഹൃദ എമിറേറ്റായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പിന്തുണ നൽകുന്നതുമായ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ നേട്ടം.
ബേബി ആന്റ് ഫാമിലി ഫ്രണ്ട്‌ലി അക്രഡിറ്റേഷന്റെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, വിവിധ മേഖലകളിൽ സമഗ്രവും കുടുംബ കേന്ദ്രീകൃതവുമായ നയങ്ങൾ നടപ്പിലാക്കുന്നതിൽ ഷാർജ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ പ്രഖ്യാപനം. പ്രാദേശിക തലത്തിൽ ശിശു-കുടുംബ പരിചരണത്തിൽ ഒരു മുൻനിര മാതൃക എന്ന നിലയിൽ ഷാർജയുടെ പദവി ഇത് കൂടുതൽ ശക്തിപ്പെടുത്തും.
ശിശു സൗഹൃദത്തിന്റെയും കുടുംബ സൗഹൃദത്തിന്റെയും മാനദണ്ഡങ്ങൾ 'ഷാർജ ശിശു സൗഹൃദ' പദ്ധതിയുടെ സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നു. 2011ൽ ആരംഭിച്ച കൃത്യമായ പ്രവര്‍ത്തന പരമ്പരയിലൂടെയാണ് ഷാർജ ഈ ചരിത്ര മികവ് നേടിയത്.
