ശബരിമല സ്വര്‍ണ്ണ കേസില്‍ മുഖത്തടിച്ച് സുപ്രീം കോടതി; മേയര്‍ പ്രശ്‌നത്തില്‍ തുറന്നടിച്ച് ശ്രീലേഖ
[] ദൈവത്തെ പോലും വെറുതേ വിട്ടില്ല അല്ലെ; ദേവസ്വം ബോർഡ് മുൻ അംഗം ശങ്കർദാസിന്റെ ഹരജി തള്ളി സുപ്രിംകോടതി
[][] സ്ഥാനാര്‍ത്ഥിയാക്കിയത് മേയര്‍ ആക്കാമെന്ന് പറഞ്ഞ്: ബിജെപി വഞ്ചിച്ചതായി ആർ ശ്രീലേഖ
[] ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കർദാസ് നൽകിയ ഹരജി സുപ്രിംകോടതി തള്ളി. നിങ്ങൾ ദൈവത്തെ പോലും വെറുതേ വിട്ടില്ലെന്നാണ് ഹരജിയിൽ കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് ദീപാങ്കർദത്ത2 അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ദേവസ്വം ബോർഡിൻ്റെ അന്നത്തെ മിനിറ്റ്സിൽ ശങ്കരദാസ് ഒപ്പിട്ടിരുന്ന കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. ശബരിമല സ്വർണക്കൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ ഉത്തരവാദിത്തം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം ആവശ്യമെങ്കിൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. വലിയ ക്രമക്കേടാണ് നടന്നത് എന്നും പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ മാത്രമാണ് അനുകമ്പ എന്നും സുപ്രിം കോടതി വ്യക്തമാക്കി.
[][] തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയർ സ്ഥാനത്തെ ചൊല്ലി ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൗൺസിലറും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖ. തന്നെ മത്സരത്തിനിറക്കിയത് മേയർ സ്ഥാനം വാഗ്ദാനം ചെയ്താണെന്നും തിരഞ്ഞെടുപ്പിന് ശേഷം എന്തോ കാരണംകൊണ്ട് അത് മാറ്റിയെന്നും ശ്രീലേഖ പറഞ്ഞു. പോടാ പുല്ലെ എന്ന് പറഞ്ഞ് തീരുമാനത്തെ എതിർക്കാത്തത് ജയിപ്പിച്ച വോട്ടർമാരെ ഓർത്താണെന്നും ശ്രീലേഖ തുറന്നടിച്ചു.
